Maoist - Representative Image file
Crime

പൊലീസിന് വിവരങ്ങൾ കൈമാറി; ഛത്തീഗഡിൽ 2 ഗ്രാമീണരെ മാവോയിസ്റ്റ് സംഘം വെടിവെച്ചു കൊന്നു

മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്

റായ്പൂർ: പൊലീസിന് വിവരം കൈമാറിയെന്നാരോപിച്ച് ഛത്തീസ്ഗഡിൽ 2 ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റ് സംഘം. സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ട ഗ്രാമീണർ. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ് ഗഡിലെ സുക്മ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിന് പുറത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മരിച്ച ഇരുവരും പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചെന്നും അവരുടെ മരണത്തിന് കാരണക്കാർ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരാണെന്നും ഇവർ പറഞ്ഞു.

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം

ഇരട്ട വോട്ടുകൾ തടയാൻ മാത്തൂരിലെ സിപിഎം പ്രവർത്തകർ; ഒരു ബൂത്തിൽ മാത്രം 32 ഇരട്ടവോട്ടുകൾ

മെസി കേരളത്തിലേക്ക്, മത്സരം അടുത്ത വർഷം; സ്ഥിരീകരിച്ച് കായിക മന്ത്രി

സ്വർണ വില ഉയരുന്നു; പവന് 400 രൂപ കൂടി 56,920 രൂപ

പാലക്കാട് വിധിയെഴുതുന്നു ; പോളിങ് തുടങ്ങി