Crime

ചോക്ലറ്റ് കൊടുക്കാമെന്നു പറഞ്ഞ് 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ഒൻപതുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂർ‌ത്തിയാകാത്ത നാലുപേർ അറസ്റ്റിൽ. പന്ത്രണ്ടും പതാനാലു വയസുള്ള കുട്ടികളാണ് അറസ്റ്റിലായത്. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കേസിൽ പ്രതിയായ അഞ്ചാമനായി തെരച്ചിൽ പുരോഗമിക്കുകയാണ്.

കർണാടകയിലെ കലബുർഗിയിൽ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. ചോക്ലറ്റ് തരാമെന്നു പറഞ്ഞ് കുട്ടിയെ അടുത്തുള്ള വീടിന്‍റെ ടെറസിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവ ശേഷം, പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് കുട്ടിയെ ഭീക്ഷണിപ്പടുത്തിയതായും പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ കുട്ടി അമ്മയോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അമ്മ സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്