Representative image 
Crime

ദുർമന്ത്രവാദം ആരോപിച്ച് മധ്യപ്രദേശിൽ പ്രിൻസിപ്പലിനു നേരെ അക്രമം

പ്രിൻസിപ്പൽ നൽകിയ പരാതിയിൽ നാലു പേർക്കെതിരേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിദ്ധി: ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ സർക്കാർ കോളെജിലെ പ്രിൻസിപ്പലിനു നേരെ അക്രമം. സിൻഹവാലിലെ സർക്കാർ കോളെജ് പ്രിൻസിപ്പൽ ലാൽ ബഹദൂർ സിങ്ങിനെയാണ് നാലു പേർ ചേർന്ന് ആക്രമിച്ചത്. സിദ്ധി ജില്ലയിൽ നടത്തിയ ദുർമന്ത്രവാദത്തിൽ പ്രിൻസിപ്പൽ പങ്കെടുത്തുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പ്രിൻസിപ്പൽ നൽകിയ പരാതിയിൽ നാലു പേർക്കെതിരേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രിൻസിപ്പലിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്. ആക്രമണത്തിന്‍റെ കാരണം തനിക്ക് അറിയില്ലായിരുന്നുവെന്നും പിന്നീട് കോളെജിലെ മറ്റ് ജീവനക്കാരാണ് ദുർമന്ത്രവാദത്തിൽ പങ്കാളിയാണെന്ന ആരോപണം ഉയരുന്നുണ്ടെന്ന് അറിയിച്ചതെന്ന് പ്രിൻസിപ്പൽ പറയുന്നു.

താൻ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും