കാസർഗോഡ്: 13-ാം വയസിൽ കൊല്ലപ്പെട്ട മകളുടെ തലയോട്ടി മാതാപിതാക്കൾക്ക് കൈമാറി കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. മതാചാര പ്രകാരം മകളെ സംസ്കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
2006 ഡിസംബറിലായിരുന്നു ഗോവയിൽ നിന്ന് 13 വയസുളള സഫിയ കൊല്ലപ്പെടുന്നത്. ഗോവയിൽ കരാറുകാരനായ കാസർഗോഡ് മുളിയാർ സ്വദേശി കെ.സി. ഹംസയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു.
പാചകത്തിനിടെ കുട്ടിക്ക് പൊള്ളലേറ്റപ്പോള്‍ പോക്സോ കേസ് ഭയന്നാണ് സഫിയെ കൊല്ലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. 2008 ജൂണിൽ സഫിയയുടെ തലയോട്ടിയും കുറച്ച് അസ്ഥികളും കണ്ടെടുത്തു. 2015 ല്‍ കോടതി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. എന്നാല്‍ 2019 ല്‍ ഹൈക്കോടതി ഇത് ജീവപര്യന്തമാക്കി.