അറസ്റ്റിലായ പാസ്റ്റർ രവീന്ദ്രനാഥ് 
Crime

13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പാസ്റ്റർ അറസ്റ്റിൽ

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാൽ വെച്ചാണ് പാസ്റ്റർ പതിമൂന്നുകാരനെ പരിചയപ്പെടുന്നത്

കാട്ടാക്കട: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർ അറസ്റ്റിൽ. വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററുമായ രവീന്ദ്രനാഥ് (59) ആണ് അറസ്റ്റിലായത്.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാൽ വെച്ചാണ് പാസ്റ്റർ പതിമൂന്നുകാരനെ പരിചയപ്പെടുന്നത്. തുടർന്ന് തന്‍റെ ടാബ് കോടാണെന്നും അത് ശരിയാക്കി തരാമോ എന്ന് ചോദിച്ച് തന്ത്രപൂർവ്വം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ടാബിൽ അശ്ലീല ചിത്രങ്ങൾ കണ്ട കുട്ടി പിൻമാറാൻ ശ്രമിച്ചതോടെയാണ് ഉപദ്രവിച്ചത്. തുടർന്ന് കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകും കാട്ടാക്കട പൊലീസിൽ പരാതി നൽകുക‍യായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും