Crime

പന്തളത്ത് എം ഡി എം എ യുമായി 2 കുട്ടികൾ പിടിയിൽ

5 ഗ്രാം എം ഡി എം എ വാങ്ങിയാൽ മൊബൈൽ ഫോണിൽ വച്ച് എ ടി എം കാർഡ് കൊണ്ട് പൊടിച്ച് പന്ത്രണ്ടോളം പേർ ഉപയോഗിക്കുമെന്ന് പിടിക്കപ്പെട്ടവർ പൊലീസിനോട് പറഞ്ഞു.

പത്തനംതിട്ട : കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പൊലീസ് പിടിയിലായി. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇന്ന് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പൊലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം എം ഡി എം എ പിടിച്ചെടുത്തു, വിൽപ്പനക്കായി വാങ്ങികൊണ്ടുവരവേയാണ് പിടിയിലായത്. പൊലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശനനിരീക്ഷണം തുടരാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പൊലീസ് പിടിയിലായത് .കുട്ടികൾ തന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ കിട്ടുന്ന ലഹരിവസ്തുക്കളിൽ നിന്നും ഇവർക്ക് സ്വന്തം ഉപയോഗത്തിന് അല്പം കിട്ടാറുണ്ടെന്നും, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വിൽപ്പനക്കാർ കൗമാരക്കാരെ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു.

5 ഗ്രാം എം ഡി എം എ വാങ്ങിയാൽ മൊബൈൽ ഫോണിൽ വച്ച് എ ടി എം കാർഡ് കൊണ്ട് പൊടിച്ച് പന്ത്രണ്ടോളം പേർ ഉപയോഗിക്കുമെന്ന് പിടിക്കപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. ആദ്യതവണ സൗജന്യമായി കച്ചവടക്കാർ നൽകുമെന്നും,പിന്നെമുതൽ പണം കൊടുത്താണ് വാങ്ങുന്നതെന്നും, തുടർന്ന് വാഹകരായി മാറുകയാണെന്നും കുട്ടികൾ വെളിപ്പെടുത്തി. ഈ സ്ഥിതി അത്യന്തം അപകടമാണെന്നതിനാൽ രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ശക്തമായ നടപടി തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ പറഞ്ഞു.

നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു ഡാൻസാഫ് സംഘത്തിന്റെ നീക്കം. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദേശപ്രകാരം പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പന്തളം എസ് ഐ രാജേഷ്, സി പി ഓമാരായ അൻവർഷാ, അർജ്ജുൻ കൃഷ്ണൻ, ഡാൻസാഫ് ടീമിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജി കുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവർ അടങ്ങിയ സംഘമാണ് നടപടികൾ സ്വീകരിച്ചത്.

ഹിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുത്; ശബരിമല സർവീസിൽ കെഎസ്ആർ‌ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

ബോംബ് ഭീഷണി; നാഗ്പൂർ-കൊൽക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി

വിവാദങ്ങൾക്കിടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ്; മാധ്യമങ്ങൾക്ക് വിലക്ക്

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ശബരിമല നട വെള്ളിയാഴ്ച തുറക്കും; നവംബറിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി