നിബിൻ സജി (25) 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: യുവാവിന് 18 വർഷം കഠിന തടവും, പിഴയും

പെൺകുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വിൽപ്പന നടത്തി. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തിരുന്നു

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിൽ യുവാവിന് 18 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തിൽ നിബിൻ സജി (25) ന് ആണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി (പോക്സോ) ജഡ്ജി മഹേഷ് തടവും പിഴയും വിധിച്ചത്.

2019 ൽ ആണ് സംഭവം നടന്നത്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വിൽപ്പന നടത്തി. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തിരുന്നു. ഇൻസ്പെക്ടർ ടി.ഡി സുനിൽ കുമാർ, എസ്.ഐമാരായ ബേസിൽ തോമസ്, വി.എം രഘുനാഥ്, എ.എസ്.ഐ ടി.എം ഇബ്രാഹിം, സീനിയർ സി പി ഒ ഷജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യുഷനു വേണ്ടി ജമുനാ റാണി ഹാജരായി.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...