പഞ്ചാബിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 105 കിലോ ഹെറോയിൻ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ 
Crime

പഞ്ചാബിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 105 കിലോ ഹെറോയിൻ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്

അമൃതസർ: പഞ്ചാബിൽ വൻ ലഹരി വേട്ട. അമൃത്സറിലെ വെയർഹൗസിൽ നിന്ന് 105 കിലോഗ്രാം ഹെറോയിനടക്കം 150 കിലോയോളം ലഹരി വസ്തുക്കളും 6 തോക്കുകളും പിടികൂടി. രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്നും ജലമാർഗമായിരുന്നു ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്. ടയറുകളുടെ വലിയ ട്യൂബുകളിലാണ് ലഹരി കടത്തിയിരുന്നത്.

അറസ്റ്റിലായ നവ്ജോത് സിങ്, ലവ്പ്രീത് കുമാർ എന്നിവർ രാജ്യാന്തര ലഹരിക്കടത്തു കേസിലെ അംഗങ്ങളാണെന്നാണ് വിലയിരുത്തൽ. പഞ്ചാബിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ചിത്രം പങ്കുവച്ച് ഡിജിപി എക്സിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും