തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പീഡന ശ്രമം; കൊല്ലം സ്വദേശികൾ പിടിയിൽ representative image
Crime

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പീഡന ശ്രമം; കൊല്ലം സ്വദേശികൾ പിടിയിൽ

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ ഇരുപതുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയോടെ മംഗലപുരത്തായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലം ആദിച്ചനല്ലൂർ ഷൈജു മൻസിലിൽ ബൈജു(34), പരവൂർ പൂതക്കുളം ചരുവിള വീട്ടിൽ ജിക്കോ (ക്രിസ്റ്റിൻ-27) എന്നിവരാണ് അറസ്റ്റിലായത്.

കേബിൾ നെറ്റ് വർക്കിങ് ജോലിക്ക് എത്തിയ പ്രതികൾ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വാതിൽ ചവിട്ടിത്തുറന്ന് വീട്ടിൽ കയറി പെൺകുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി കുത്തിത്തിരുകിയ ശേഷമായിരുന്നു പീഡനം.

കുതറിയ പെൺകുട്ടി നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്ക് ഓടി. സംഭവമറിഞ്ഞ വീട്ടുകാർ വൈകിട്ട് ആറുമണിയോടെ മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഞായറാഴ്ച പുലർച്ചെയോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു.

വാവറ അമ്പലത്ത് പ്രതികൾ താമസിച്ചുവന്നിരുന്ന മുറിയിൽ നിന്നായിരുന്നു പിടികൂടിയത്. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ജിക്കോ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ്. പ്രതികൾക്കെതിരെ ബലാത്സംഗത്തിന് പുറമേ എസ്‌സി എസ്ടി നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി ആറ്റിങ്ങൽ ഡിവൈ.എസ്പി മഞ്ജു ലാൽ പറഞ്ഞു.

വിരലടയാള വിദഗ്ധരും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ