മയക്കുമരുന്ന് ഓപ്പറേഷൻ തകർത്ത് ഷാർജ പൊലീസ്; ആറംഗ സംഘം അറസ്റ്റിൽ file
Crime

മയക്കുമരുന്ന് ഓപ്പറേഷൻ തകർത്ത് ഷാർജ പൊലീസ്; ആറംഗ സംഘം അറസ്റ്റിൽ

'സ്‌പൈസ്' എന്നറിയപ്പെടുന്ന 4 കിലോഗ്രാമുള്ള മയക്കുമരുന്ന് എ4 സൈസ് പേപ്പറിൽ ലയിപ്പിച്ച നിലയിലായിരുന്നു.

ഷാർജ: വിദേശത്ത് നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് പൊതി ഷാർജ പൊലിസ് പിടികൂടിയതിനെ തുടർന്ന് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ ആറ് പേർ ഒരു ഷിപ്പിംഗ് കമ്പനി വഴി ഈ പാക്കറ്റ് കടത്തുകയായിരുന്നു.

'സ്‌പൈസ്' എന്നറിയപ്പെടുന്ന 4 കിലോഗ്രാമുള്ള മയക്കുമരുന്ന് എ4 സൈസ് പേപ്പറിൽ ലയിപ്പിച്ച നിലയിലായിരുന്നു. ഈ മയക്ക്മരുന്നിനൊപ്പം രാജ്യത്ത് വിൽപന നടത്തുക എന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന 'റെഡി റ്റു യൂസ് ഹാഷിഷും' പൊലീസ് പിടിച്ചെടുത്തു.

പ്രവർത്തന റിപ്പോർട്ടുകൾ ലഭിച്ച ശേഷം പ്രതികളെ കണ്ടെത്താനും അവരെ തിരിച്ചറിയാനും മയക്കുമരുന്ന് വ്യാപാരത്തിനും പ്രമോഷനുമുള്ള ആന്തരിക ഘടകങ്ങളുമായോ ബാഹ്യ ശൃംഖലകളുമായോ ഉള്ള ബന്ധം പരിശോധിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും