മക്കളെ അടുപ്പിലിട്ട് ക്രൂരമായി കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം തടവും  
Crime

മക്കളെ അടുപ്പിലിട്ട് ക്രൂരമായി കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം തടവും

2017 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് ശിക്ഷാവിധി.

യുഎസ്: മക്കളെ അടുപ്പിലിട്ട് ക്രൂരമായി കൊലപ്പെടുത്തി കൊന്ന അമ്മയ്ക്ക് യുഎസ് കോടതി ജീവപര്യന്തവും 35 വർഷ തടവും വിധിച്ചു. ലാമോറ വില്യംസ് എന്ന 24 കാരിയാണ് തന്‍റെ ഒന്നും രണ്ടും വയസുളള മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവശേഷം പോലീസിനെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം യുവതി കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.

2017 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് ശിക്ഷാവിധി. വീട്ടിലെ ജോലികാരിക്കൊപ്പം നിര്‍ത്തിപ്പോയ തന്‍റെ രണ്ട് മക്കള്‍ മരിച്ചെന്നാണ് 911 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് മോറ വിളിച്ചറിയിച്ചത്. എന്നാല്‍ അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും സംഭവം കൊലപാതകമാണെന്ന് തെളിയിച്ചു. രണ്ട് വയസുള്ള കെ യുന്‍റെ, ഒരുവയസുള്ള ജാ കാര്‍ട്ടര്‍ എന്നീ കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്.

യുവതിയുടെ എമര്‍ജന്‍സി കോളോടെയാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. 'ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മക്കള്‍ രണ്ടുപേരും നിലത്ത് കിടക്കുന്ന നിലയിലാണ്. സ്റ്റൗ എന്‍റെ മൂത്ത മകന്‍റെ തലയില്‍ക്കിടക്കുന്നു. ഇളയമകന്‍റെ തലച്ചോറ് പുറത്തുവന്ന നിലയിലും. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. ജോലികഴിഞ്ഞ് ഞാന്‍ ഇപ്പോള്‍ എത്തിയതേയുളളൂ. ഇതെന്‍റെ തെറ്റല്ല. ദയവുചെയ്ത് സഹായിക്കണം' എന്നായിരുന്നു മോറ വിളിച്ചുപറഞ്ഞത്.

സംഭവസമയത്തുതന്നെ കുട്ടികളുടെ പിതാവും 911 നമ്പറിലേക്ക് വിളിച്ച് മക്കള്‍ മരിച്ച കാര്യം പറഞ്ഞു. ഭാര്യ വീഡിയോ കോള്‍ ചെയ്തിരുന്നെന്നും അപ്പാര്‍ട്ട്‌മെന്‍റിൽ രണ്ടുപേരും മരിച്ചുകിടക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടെന്നും അവര്‍ മരിച്ചുവെന്നാണ് കരുതുന്നതെന്നും ആണ് ഭര്‍ത്താവ് വിളിച്ചറിയിച്ചത്. ഇതോടെ പോലീസെത്തി അന്വേഷിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് ബോധ്യമായി. രണ്ടുമക്കളും വെന്തുമരിച്ചതായി കണ്ടെത്തി. പിന്നാലെ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക കണ്ടെത്തലില്‍ കൊലപാതകമാണെന്ന തിന്‍റെ തെളിവു ലഭിച്ചും. അതേസമയം മകള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് മോറയുടെ അമ്മ പറയുന്നത്.

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video