Crime

വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചയാൾ അറസ്റ്റിൽ

തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു

കോട്ടയം: വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ(52) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 31ന് വീട്ടമ്മയേയും മക്കളെയും ചീത്ത വിളിക്കുകയും,  ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു. 

തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സെയിത് മുഹമ്മദ്, സി.പി.ഓ മാരായ ലിനീഷ്, നിതിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി  ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ