പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചു; രണ്ടുപേർ പിടിയിൽ 
Crime

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചു; രണ്ടുപേർ പിടിയിൽ

ചമ്രവട്ടം ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽവെച്ച് വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്

മലപ്പുറം: പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിചതിനെ തുടർന്ന് രണ്ടുപേരെ പൊലീസ് പിടികൂടി. നരിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ബാത്തിഷ (46), പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന ചെറുവളപ്പിൽ ഷഹീർ (22) എന്നിവരെയാണ് ഇൻസ്പെക്‌ടർ ജലീലിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ‌

ചമ്രവട്ടം ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽവെച്ച് വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് അരകിലോ കഞ്ചാവ് പിടികൂടി. വിദ‍്യാർഥിയെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

ബാത്തിഷ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളായ ഇരുവരെയും പൊന്നാനി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്ത് തവനൂർ സെന്‍ട്രൽ ജയിലിലേക്ക് മാറ്റി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും