പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ 
Crime

പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ

ബംഗാൾ സ്വദേശിനികളായ യുവതികളായിരുന്നു ഇരകൾ.

കൊച്ചി: പെരുമ്പാവൂരിലെ അനാശാസ്യകേന്ദ്രത്തിൽ നടതതിയ റെയ്ഡിൽ നടത്തിപ്പുകാരൻ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. നടത്തിപ്പുകാരനായ ബി.ഒ.സി റോഡിൽ പുത്തുക്കാടൻ വീട്ടിൽ പരീത് (69), സഹായികളായ മൂർഷിദാബാദ് മദൻ പൂരിൽ ഇമ്രാൻ സേഖ് (30), ബിലാസ്പൂരിൽ ഇനാമുൾസേഖ് (32) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ബംഗാൾ സ്വദേശിനികളായ യുവതികളായിരുന്നു ഇരകൾ. ബിഒസി റസിഡൻഷ്യൽ ഏരിയയിലെ വീട്ടിൽ പരീത് അനാശാസ്യകേന്ദ്രം നടത്തി വരികയായിരുന്നു.

ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതിയും ലഭിച്ചിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് അനാശാസ്യകേന്ദ്രം പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു'.

ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവർക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്