ചാലക്കുടി: മോഷ്ടിച്ച ബൈക്കുമായി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. മേലൂർ ശാന്തിപുരം നിലപന വീട്ടില്‍ ലിബിന് (38)ആണ് പിടിയിലായത്. ചാലക്കുടി, കൊരട്ടി, അങ്കമാലി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങൾ മോഷ്ടിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. മോഷ്ടിച്ച ശേഷം വാഹനങ്ങള്‍ പൊളിച്ച് ആക്രി കടയില്‍ വില്‍പ്പന നടത്തുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം മേലൂരില്‍ വെച്ച് എസ്എച്ച്ഒ അമൃതരംഗന്റെ നേതൃത്വത്തിൽ നൈറ്റ് പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ട് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തു വന്നത്. ചാലക്കുടി സൗത്തില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണ് പ്രതി ഓടിച്ചിരുന്നത്. പ്രതിയെ കൊണ്ട് വാഹനങ്ങള്‍ പൊളിച്ചു വിറ്റ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
എസ്എച്ച്ഒ അമൃത രംഗന്, എസ്ഐമാരായ ഒ.ജി.ഷാജു, സി.പി.ഷിബു, റെജിമോന് എന്‍.എസ്, കെ.എ.ജോയ്, എ.എസ്.ഐ നാഗേഷ് കെ.സി, സീനിയര്‍ സിപിഒമാരായ സജീഷ് കുമാര്‍,ശ്യാം ആന്റണി, ഉണ്ണികൃഷ്ണന്,സിപിഒമാരായ ജോയ്, മണിക്കുട്ടന്,ഹോംഗാര്‍ഡ് ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.