ആൺസുഹൃത്ത് ബന്ധത്തിൽ നിന്നും പിന്മാറി; യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു  file image
Crime

ആൺസുഹൃത്ത് ബന്ധത്തിൽ നിന്നും പിന്മാറി; യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എറണാകുളം പള്ളുരുത്തി സ്വദേശിയുമായി അഭിനന്ദ് ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നു

കൊച്ചി: ആൺസുഹൃത്ത് ബന്ധത്തിൽ നിന്നും പിന്മാറിയ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവനന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ശുചിമുറിയിൽ ബെൽറ്റ് കഴുത്തിൽ കുരുക്കിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കോഴിക്കോട് സ്വദേശി അഭിനന്ദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ പൊലീസുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചു. അഭിനന്ദിന്‍റെ ആരോഗ്യ നില തൃപ്തിക്കരമാണെന്നാണ് വിവരം.

എറണാകുളം പള്ളുരുത്തി സ്വദേശിയുമായി അഭിനന്ദ് ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാൽ, അടുത്തിടെ പള്ളുരുത്തി സ്വദേശിയായ യുവാവ് ബന്ധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്നാണ് യുവാവിന്‍റെ പരാതി. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവാവ് ശുചിമുറിയിൽ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?