20 ലക്ഷം രൂപ വില മതിക്കുന്ന രാസലഹരിയുമായി യുവാവ് പിടിയിൽ  
Crime

20 ലക്ഷം രൂപ വില മതിക്കുന്ന രാസലഹരിയുമായി യുവാവ് പിടിയിൽ

ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ 'പ്രത്യേക അറയിലാണ് ലഹരിപദാർഥം ഒളിപ്പിച്ചിരുന്നത്.

കോതമംഗലം : മുന്നൂറ് ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. കോതമംഗലം, പൈങ്ങോട്ടൂർ ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് സാഹസികമായി പോലീസ് കസ്റ്റഡിയിലെടുത്തത്. ബംഗലൂരുവിൽ നിന്ന് കാറിലാണ് രാസലഹരി കടത്തിയത്. പോലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. പോലീസ് പിന്തുടർന്നതോടെ വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.

ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ 'പ്രത്യേക അറയിലാണ് ലഹരിപദാർഥം ഒളിപ്പിച്ചിരുന്നത്. ഇരുപത് ലക്ഷത്തോളം രൂപ വില വരും പിടികൂടിയ രാസ ലഹരിയ്ക്ക്. 2023 ൽ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് അഭിരാജ്.

നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്, എസ്.ഐമാരായ ജോസി.എം ജോൺസൻ, ടി.വി സുധീർ, സീനിയർ സി പി ഒ മാരായ എം.പി ജിൻസൻ, ഷിജോ പോൾ, ഷിബു അയ്യപ്പൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞയാഴ്ച അങ്കമാലിയിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി ഉൾപ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ