ആഷിക് മനോഹരൻ 
Crime

അങ്കമാലി ബാറിൽ അടിപിടി യുവാവ് കുത്തേറ്റ് മരിച്ചു

ചൊവാഴ്ച രാത്രി 11.15 ഓടെ ടൗണിലെ ഹിൽസ് പാർക്ക് ബാറിലാണ് സംഭവം

അങ്കമാലി: ബാറിൽ ഉണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണ് മരിച്ചത്.

ചൊവാഴ്ച രാത്രി 11.15 ഓടെ ടൗണിലെ ഹിൽസ് പാർക്ക് ബാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്.

ഗുണ്ടാ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ക്രിമിനൽ കേസിൽപ്പെട്ട് ആഷിക് ജയിലിലായിരുന്നു. പത്ത് ദിവസം മുൻപാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് ആഷിക് ബാറിൽ എത്തിയെതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ