Crime

ഒഴിഞ്ഞ വക്കാലത്തിനെ ചൊല്ലി തർക്കം; അഭിഭാഷകനു കുത്തേറ്റു

ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം

ചെങ്ങന്നൂർ: ഒഴിഞ്ഞ വക്കാലത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിലെ ട്രെയിനിയായ രാഹുൽ കുമാറിനാണ് (28) കുത്തേറ്റത്. കേസിൽ ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. ചെങ്ങന്നൂർ ഗവൺമെന്‍റ് ഐടിഐ ജംഗ്ഷനു സമീപത്തുവെച്ച് കക്ഷികൾ വക്കാലത്ത് ഒഴിഞ്ഞതിനെ ചൊല്ലി അഭിഭാഷകർ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

വക്കാലത്ത് ഒഴിഞ്ഞ കക്ഷികൾ ട്രെയിനിയായ രാഹുലിനെ സമീപിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമായത്. തർക്കത്തിനൊടുവിൽ അഭിഭാഷകൻ കത്തികൊണ്ടു രാഹുലിന്‍റെ നെഞ്ചിലും വയറിലും കുത്തിപരിക്കേൽപ്പിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും