Kerala

147-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ 2024 ജനുവരി 1, 2 തീയതികളില്‍ പെരുന്ന എന്‍എസ്‌എസ് ആസ്ഥാനത്ത്

ജനുവരി 1ന് രാവിലെ 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും

പെരുന്ന: 147-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ 2024 ജനുവരി 1, 2 തീയതികളില്‍ ചങ്ങനാശേരി പെരുന്ന എന്‍എസ്‌എസ് ആസ്ഥാനത്ത് നടക്കും. ജനുവരി 1ന് രാവിലെ 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും,

തുടർന്ന് 10.15ന് നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിക്കും. പ്രസിഡന്‍റ് ഡോ. എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 3ന് ബാംഗ്ലൂര്‍ ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീത സദസ്, വൈകിട്ട് 6.30ന് രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി 9മുതല്‍ കഥകളിയും ഉണ്ടായിരിക്കും.

രണ്ടിന് രാവിലെ മുതല്‍ ഭക്തിഗാനാലാപനം, 7മുതല്‍ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന, 8ന് വെട്ടിക്കവല കെ.എന്‍ ശശികുമാറിന്‍റെ നാഗസ്വരക്കച്ചേരി, 10.30ന് ജയന്തി സമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം എന്നിവ നടക്കും. 10.45ന് നടക്കുന്ന ജയന്തിസമ്മേളനം മുന്‍ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്‌എസ് പ്രസിഡന്‍റ് ഡോ.എം. ശശികുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ അഡ്വ.എന്‍.വി അയ്യപ്പന്‍പിള്ള തുടങ്ങിയവര്‍ സംസാരിക്കും.

വയനാട് ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് വനംമന്ത്രി

വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

ഐപിഎൽ കളിക്കാൻ രണ്ട് മലയാളികൾ മാത്രം

ആത്മകഥ വ്യക്തമായ ഗൂഢാലോചനയുടെ ‌ഭാഗം, പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല; ഇ.പി. ജയരാജന്‍

ഭുവനേശ്വറിനും ചഹറിനും തിരിച്ചുവരവ്; ഇന്ത്യൻ പേസർമാർക്ക് വൻ ഡിമാൻഡ്