പ്രതികളായ ശാന്തി, നാരായണൻ 
Kerala

4 മാസം പ്രായമുള്ള കുഞ്ഞിനെ തമിഴ്നാട് സ്വദേശികൾ തട്ടിയെടുത്തു; ചിറയൻകീഴിൽ 2 പേർ പിടിയിൽ

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവർ കുട്ടിയെ തട്ടിയെടുത്ത് കടന്നു കളഞ്ഞത്

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നു 4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന 2 പേർ തിരുവനന്തപുരത്ത് പിടിയിൽ. നാടോടികളായ നാരായണൻ, ശാന്തി എന്നിവരാണ് പൊലീസ് പിടിയിലായത്. ഭിഷാടനത്തിനായാണ് കുട്ടിയെ കടത്തിയതെന്നാണ് നിഗമനം. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവർ കുട്ടിയെ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. നഗർകോവിൽ വടശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. വടശേരി ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന മറ്റൊരു നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇവർ തട്ടിയെടുക്കുകയായിരുന്നു. ശേഷം ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തി. തുടർന്ന് തമിഴ്നാട് പൊലീസ് കേരള പൊലീസിന് വിവരം കൈമാറിയിരുന്നു.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വെച്ച് സംശയം തോന്നിയ കുഞ്ഞിനെ പരിശോധിച്ചത്. തട്ടിക്കൊണ്ടു വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു വന്നത് വളർത്താനാണെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും