representative image 
Kerala

കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത; 23 കാരന്‍റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: വർക്കലയിൽ 23 കാരൻ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരപ്പിള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു.

29 ന് വർ‌ക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചതിനെത്തുടർന്നാണ് വിനുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിനുവിന്‍റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ വർക്കലയിൽ 64 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിനുവിന്‍റെ മൃതദേഹം പാരപ്പിള്ളി മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു