24 fake id card found from youth congress leaders 
Kerala

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നിർണായക തെളിവ്; 24 വ്യാജ തിരിച്ചറിയൽ കാർഡുകൾ അന്വേഷണസംഘം കണ്ടെത്തി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. പത്തനംതിട്ട, അടൂരിൽ നിന്നും ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത അഭി വിക്രം, ബിനിൽ ബിനു എന്നിവരിൽ നിന്നും 24 വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു.

അഭി വിക്രമിന്‍റെ ഫോൺ, ബിനിൽ ബിനുവിന്‍റെ ലാപ്ടോപ്പ് എന്നിവയിൽ നിന്നുമാണ് വ്യാജ കാർഡുകൾ കൈമാറിയതെന്നും തെളിവുകൾ ലഭിച്ചത്. സംഭവത്തിൽ അടൂരിൽ നിന്നും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടെന്നും നിലവിൽ‌ പിടിയിലായവർ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥരാണെന്നുമാണ് പൊലാസ് വ്യക്തമാക്കുന്നത്. പിടിയിലയരെ തിരുവനന്തപുരത്ത് ഇന്നു രാവിലെ എത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇതിനിടെ വ്യാജ ഐഡി കാര്‍ഡ് കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസമാണ് 3 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വ്യാ​ജ കാ​ർ​ഡ് നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. മൂവരുടെയും പങ്ക് തെളിയിക്കുന്ന തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊ​ല്ല​ത്തും അ​ടൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ‌ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം. ക്രമക്കേടിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി