അപകടം നടന്ന കുളം 
Kerala

മണ്ണാർക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ 3 സഹോദരിമാർ മുങ്ങിമരിച്ചു

ഒരാൾ വെള്ളത്തിൽ കാൽവഴുതി വീണപ്പോൾ മറ്റു രണ്ടുപേർ രക്ഷിക്കാൻ ശ്രമിക്കവേ അപകടത്തിൽപ്പെടുകയായിരുന്നു

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളക്കാനിറങ്ങിയ മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിൻസി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്.

ഒരാൾ വെള്ളത്തിൽ കാൽവഴുതി വീണപ്പോൾ മറ്റു രണ്ടുപേർ രക്ഷിക്കാൻ ശ്രമിക്കവേ അപകടത്തിൽപ്പെടുകയായിരുന്നു. അപകടം കണ്ട അതിഥിത്തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചതിന തുടർന്ന് മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണവധിക്ക് വീട്ടിലെത്തിയതായിരുന്നു സഹോദരിമാർ.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...