അങ്കണവാടിയിൽ വച്ച് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ടീച്ചർക്കെതിരേ പരാതി നൽകി കുടുംബം representative image
Kerala

അങ്കണവാടിയിൽ വച്ച് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ടീച്ചർക്കെതിരേ പരാതി നൽകി കുടുംബം

രാത്രിയായതോടെ കുട്ടിക്ക് പനിയും തളർച്ചയും തോന്നിയതോടെ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു

കോഴിക്കോട്: അങ്കണവാടിയിൽ വച്ച് മൂന്നരവയസുകാരന് വീണ് ഗുരുതരപരുക്ക്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രയിൽ ചികിത്സയിലാണ്. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്‍റെ മകനാണ് പരുക്കേറ്റത്. അങ്കണവാടിയിൽ വച്ച് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരുക്കേറ്റത്.

എന്നാൽ അങ്കണവാടി ടീച്ചർ ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. വൈകിട്ട് കുട്ടിയെ വിളിക്കാനായി ബന്ധു എത്തിയപ്പോഴാണ് കുട്ടിയുടെ തലയിൽ പരുക്ക് കാണുന്നത്. തിരക്കിയപ്പോഴാണ് കുട്ടി വീണ് മുറിവുപറ്റിയ വിവരം ടീച്ചർ പറയുന്നത്.

രാത്രിയായതോടെ കുട്ടിക്ക് പനിയും തളർച്ചയും തോന്നിയതോടെ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജിലും എത്തിച്ചു. പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കുടുബം അറിയിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?