32 ജൈവവളങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന് കൃഷിമന്ത്രി 
Kerala

32 ജൈവവളങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിൽ 153 ജൈവജീവാണുവളങ്ങൾ പരിശോധിച്ചപ്പോൾ 32 എണ്ണത്തിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതായി മന്ത്രി പി. പ്രസാദ്. പാലക്കാട് പ‌ട്ടാമ്പി ജൈവവള ഗുണനിലവാര പരിശോധനശാലയും വെള്ളായനി കാർഷിക സർവകലാശാലയിലെ റഫറൽ ലാബുമാ‌ണ് ഇതിനായി ഉപയോഗിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന. വളം ഡിപ്പോകൾ, ഉല്പാദനയൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്. ഗുണമേൻമ ഇല്ലെന്ന് കണ്ടെത്തിയാൽ ആ ബാച്ചിലെ വളം വിൽപ്പന കൃഷി ഓഫിസർമാർ തടയുകയും നടപടി സ്വീകരിക്കുകയും ചെയ്യും.

2021-22 ൽ 52 സാമ്പിൾ പരിശോധിച്ചപ്പോൾ ഏഴെണ്ണത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. 2022-23 ലെ 48 പരിശോധനയിൽ‍ 17 എണ്ണത്തിന് ഗുണനിലവാരമില്ലായിരുന്നു. 2023-24 ൽ 53 സാമ്പിളുകളുടെ പരിശോധന നടത്തിയപ്പോൾ എട്ടെണ്ണത്തിന് ഗുണനിലവാരമില്ലെന്നും കണ്ടെത്തി.2023-24 സാമ്പത്തിക വർഷം പരിശോധിച്ച 4276 രാസവളസാമ്പിളുകളിൽ 265 എണ്ണത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പാറോട്ടുകോണം, പാലക്കാട് പട്ടാമ്പി എന്നിവിടങ്ങളിലാണ് രാസവള പരിശോധനാ ലാബുകൾ ഉള്ളത്.

സംസ്ഥാനത്തെ മുഴുവൻ കാർഷിക വിവരങ്ങളും ഒരൊറ്റ പ്ലാറ്റ് ഫോമിൽ സംയോജിപ്പിച്ച കേരള അഗ്രികൾച്ചറൽ ടെക്നോളജിഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി (കതിർ) യുടെ ഭാഗമായ വെബ് പോർട്ടലും മൊബൈൽ ആപ്പും അടുത്ത മാസത്തോടെ പ്രവർത്തിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകടം മനസിലാക്കാനും അതടിസ്ഥാനമാക്കിയുള്ള പ്രാദേശിക ആസൂത്രണം നടത്താനും കതിരിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു