പാരസെറ്റമോളിന് നിലവാരമില്ല  
Kerala

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ല

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ രാജ്യത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നു പരിശോധനാ റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) നടത്തിയ പ്രതിമാസ സാംപ്‌ൾ പരിശോധനയിലാണു ഗൗരവമേറിയ മുന്നറിയിപ്പ്. ഡ്രഗ് ഓഫിസർമാർ എല്ലാ മാസവും ശേഖരിക്കുന്ന സാംപ്‌ളുകൾ പരിശോധിച്ച് സിഡിഎസ്‌സിഒ ജാഗ്രതാ നിർദേശം നൽകാറുണ്ട്.

ഏറ്റവും ഒടുവിൽ നൽകിയ നിർദേശത്തിലാണു പാരസെറ്റമോൾ ഐപി 500, വിറ്റാമിൻ സി-ഡി3 ഗുളികയായ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽ, അന്‍റാസിഡ് പാൻ ഡി തുടങ്ങിയ മരുന്നുകൾക്ക് നിലവാരമില്ലെന്ന മുന്നറിയിപ്പ്. പ്രമേഹ രോഗികൾക്കുള്ള ഗ്ലൈമിപിരിഡ്, രക്താതിസമ്മർദത്തിനുള്ള ടെൽമിസാർട്ടൻ, ഉദരരോഗങ്ങൾക്കുള്ള മെട്രൊനിഡാസോൾ തുടങ്ങിയ മരുന്നുകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.

ഹെട്രോ ഡ്രഗ്സ്, ആൽക്കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആന്‍റിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആന്‍റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മെഗ് ലൈഫ് സയൻസ്, പ്യുവർ ആൻഡ് ക്യുവർ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളുടേതാണു നിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകൾ.

കഴിഞ്ഞ മാസം സിഡിഎസ്‌സിഒ 156 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഏറെ ഉപയോഗിക്കപ്പെട്ടിരുന്ന വേദന സംഹാരികളും പനിക്കും അലർജിക്കുമുള്ള മരുന്നുകളും ഉൾപ്പെടെയാണു നിരോധിച്ചത്.

ലോറന്‍സിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; മകളുടെ ആവശ്യം തള്ളി

ഓപ്പറേഷന്‍ വിസ്‌ഫോടന്‍: വെടിമരുന്ന് ലൈസന്‍സിൽ ക്രമക്കേട്

സുജിത് ദാസിന് ആശ്വാസം: സിബിഐ അന്വേഷണമില്ല

ഡിഎൻഎ പരിശോധനയ്ക്കു ശേഷം അർജുന്‍റെ മൃതദേഹം വിട്ട് നൽകും; മോര്‍ച്ചറിയിലേക്ക് മാറ്റി

തൃശൂർ പൂരം കലക്കൽ: സുരേഷ് ഗോപിയിലേക്ക് സംശയം നീളുന്നു