കൊല്ലത്ത് ആറാംക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റിൽ വീണു; കുട്ടിയുടെ തലയ്ക്കും നടുവിനും പരുക്ക് 
Kerala

കൊല്ലത്ത് ആറാംക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റിൽ വീണു; കുട്ടിയുടെ തലയ്ക്കും നടുവിനും പരുക്ക്

സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി

കൊല്ലം: സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് പരുക്ക്. കൊല്ലം കുന്നത്തൂർ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫെബിനാണ് പരുക്കേറ്റത്. സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.

ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. എന്നാല്‍ കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. കുട്ടിയുടെ തലയ്ക്കും നടുവിനും പരുക്കേറ്റിട്ടുണ്ട്. ആദ്യം ശാസ്താകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

ഉപതെരഞ്ഞെടുപ്പ്: തൽസ്ഥിതി തുടർന്നാൽ മൂവർക്കും ആശ്വാസം

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ