എബെൻ ജോബി 
Kerala

ഇരുകൈകാലുകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ ആറാം ക്ലാസുകാരൻ

7 കിലോമീറ്റർ ദൂരം നീന്തിക്കടക്കാനൊണ് ഒരുങ്ങുന്നത്.

കോതമംഗലം: ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട് കായലിലെ 7 കിലോമീറ്റർ ദൂരം നീന്തിക്കടക്കാനൊരുങ്ങുകയാണ് കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബിയുടേയും മെറിൻ ജോബിയുടെ മകനും വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർഥിയുമായ എബെൻ ജോബി.

16ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ദൂരമാണ് ഈ 11 വയസുകാരൻ നീന്താനൊരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴയാറ്റിൽ ആയിരുന്നു പരിശീലനം.

ഡോൾഫിൻ അക്വാട്ടിക് കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന ഇരുപതാമത് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡിനു വേണ്ടിയുള്ള സാഹസിക നീന്തലാണിത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം 2 മണിക്കൂർ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കൽ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും