കോട്ടയം: എൻഎസ്എസ് പ്രതിനിധിസഭയിലേക്കുള്ള 100 ഒഴിവുകളിൽ 89 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ആകെ 300 അംഗങ്ങളിൽ ഈ വർഷം 51 താലൂക്ക് യൂണിയനുകളിലായാണ് 100 ഒഴിവുകൾ ഉണ്ടായത്. പത്തനംതിട്ട, മീനച്ചിൽ, മുകുന്ദപുരം, ബത്തേരി എന്നീ 4 താലൂക്ക് യൂണിയനുകളിലായി 11 പ്രതിനിധി സഭാംഗങ്ങളുടെ ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 3ന് രാവിലെ 10 മുതൽ 1വരെ അതാതു താലൂക്ക് യൂണിയൻ ഓഫിസുകളിൽ നടക്കും. രഹസ്യ ബാലറ്റിലൂടെ എൻഎസ്എസ് ഇലക്‌ഷൻ ഓഫിസർമാരുടെ ചുമതലയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
തെരഞ്ഞെടുക്കപ്പെട്ടവരിൽ എൻഎസ്എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള, ബോർഡ് ഓഫ് ഡയറക്റ്റേഴ്‌സ് അംഗങ്ങളായ ഡോ. ജി.ഗോപകുമാർ (കൊല്ലം), ചിതറ എസ്. രാധാകൃഷ്‌ണൻ നായർ (ചടയമംഗലം), ജി.തങ്കപ്പൻ പിള്ള (കൊട്ടാരക്കര), വി.വിജുലാൽ (കാർത്തികപ്പള്ളി), കെ.ശ്രീശകുമാർ (കുന്നത്തുനാട്), താലൂക്ക് യൂണിയൻ പ്രസിഡന്റുമാരായ വി.ആർ.കെ. ബാബു (കുന്നത്തൂർ), ഡോ. കെ.ബി.ജഗദീഷ് (അടൂർ), വി.ആർ.രാധാകൃഷ്‌ണൻ (റാന്നി), കെ.ചന്ദ്രശേഖരൻപിള്ള(കാർത്തികപ്പള്ളി), പി.രാജഗോപാലപ്പണിക്കർ (അമ്പലപ്പുഴ), പി.ജി.എം.നായർ (വൈക്കം), ബി.ഗോപകുമാർ (കോട്ടയം), ഡോ എൻ.സി.ഉണ്ണിക്കൃഷ്‌ണൻ (കൊച്ചി-കണയന്നൂർ), എ.എൻ.വിപിനേന്ദ്ര കുമാർ (ആലുവ), എം.ജനീഷ്‌കുമാർ (നോർത്ത് പറവൂർ), കെ.ശശികുമാർ (മണ്ണാർക്കാട്), പിഎം.സോമസുന്ദരൻ നായർ (പൊന്നാനി), എ.കെ.രാമകൃഷ്‌ണൻ നമ്പ്യാർ (കണ്ണൂർ), പി.കെ.സുധാകരൻ (വൈത്തിരി), ഡോ. പി.നാരായണൻ നായർ (മാനന്തവാടി), എം.എം.ഷജിത്ത് (തളിപ്പറമ്പ്), കെ.പ്രഭാകരൻ(ഹൊസ്‌ദുർഗ്) എന്നിവർ ഉൾപ്പെടുന്നു.