ബംഗ്ലൂർ 
Kerala

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോട് പത്തു വയസുകാരന്‍റെ ലൈംഗികാതിക്രമം

അതിക്രമം കാണിച്ച ആണ്‍കുട്ടിക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല.

ബംഗ്ലൂരു: ബംഗ്ലൂരുവിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോട് പത്ത് വയസുകാരന്‍റെ ലൈംഗികാതിക്രമം. തനിക്ക് നേരിട്ട ദുരാനുഭവം യുവതി തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ബിടിഎം ലേഔട്ടിലൂടെ വിഡിയോ എടുത്ത് നടന്നു നീങ്ങുന്നതിനിടെ സൈക്കിളിലെത്തിയ ആൺകുട്ടി ഹായ് പറയുകയും പിന്നാലെ തന്‍റെ മാറിടത്തിൽ കയറിപ്പിടിച്ചതിന് ശേഷം പത്ത് വയസുകാരൻ പാഞ്ഞുപോവുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനാവാതെ താന്‍ നടുങ്ങി വിറച്ച് നിന്നുവെന്ന് യുവതി വിഡിയോയില്‍ വിവരിച്ചത്. ബംഗ്ലൂരു നഗരത്തില്‍ പോലും ഇതാണ് അവസ്ഥയെങ്കില്‍ സ്ത്രീകള്‍ എങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് അവര്‍ ചോദിക്കുന്നു. ആണ്‍കുട്ടി കടന്നു പിടിച്ചതിന്‍റെ അടയാളങ്ങള്‍ താന്‍ ധരിച്ച ടോപ്പിലുള്ളതും അവര്‍ വിഡിയോയില്‍ കാണിക്കുന്നുണ്ട്.

സൈക്കിളില്‍ കടന്നു കളഞ്ഞ ആണ്‍കുട്ടിയെ തിരയാന്‍ അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സഹായിച്ചതായും യുവതി പറയുന്നു. പലരും പിന്തുണ അറിയിക്കുമ്പോള്‍ യുവതിയുടേത് നാടകമാണെന്നും പത്തുവയസുകാരന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതാന്‍ വയ്യെന്നും ചിലര്‍ കുറിക്കുന്നു.

എന്നാൽ തന്നോട് അതിക്രമം കാണിച്ച ആണ്‍കുട്ടിക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് കേസുകളിലേക്കും മറ്റും കുട്ടിയെ വലിച്ചിഴയ്ക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണം നല്‍കണമെന്നും യുവതി വ്യക്തമാക്കുന്നു.

ബെംഗളൂരു പൊലീസിന്‍റെ ഭാഗത്ത് നിന്നും തനിക്ക് വലിയ സഹായമാണ് ഉണ്ടായതെന്നും അക്രമിയായ ആണ്‍കുട്ടിയെ ഉടനടി അവര്‍ പിടികൂടിയെന്നും അവര്‍ പറഞ്ഞു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത