മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണമില്ല; നടിയുടെ ഉപഹർജി തള്ളി ഹൈക്കോടതി file
Kerala

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണമില്ല; നടിയുടെ ഉപഹർജി തള്ളി ഹൈക്കോടതി

പ്രിൻസിപ്പൽ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി ഉപഹർജി നൽകിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് നടി നൽകിയ ഉപഹർജി തള്ളി ഹൈക്കോടതി. നിയമപരമായി നില നിൽക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തള്ളിയത്. ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് ടാഗ് മാറിയതിൽ അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി നടി നൽകിയ ഉപഹർജിയിലാണ് വിധി.

ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രിൻസിപ്പൽ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി ഉപഹർജി നൽകിയത്.

തന്‍റെ സ്വകാര്യദൃശ്യങ്ങളാണ് മെമ്മറി കാർഡിലുള്ളത്. ഈ ദൃശ്യങ്ങൾ പുറത്തു വരുമോയെന്ന് ആശങ്കയുള്ളതായും ഇതിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും