നിവിൻ പോളി file image
Kerala

ക്ലീൻ ചിറ്റിന് പിന്നാലെ മറുപടിയുമായി നടൻ നിവിൻ പോളി

കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയത്.

കോതമംഗലം: ലൈംഗികാതിക്രമ പരാതിയില്‍ കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ’എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് ഫേസ്ബുക്കിലൂടെ നിവിന്‍റെ പ്രതികരണം.

കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് നിവിൻ പോളി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസിൽ നിവിന് കോടതി ക്ലീൻ ചിറ്റ് നൽകിയത്.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിവിൻ അടക്കമുള്ള സംഘം ലൈംഗീകമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. അതേസമയം കേസിൽ പ്രതികളായ മറ്റ് അഞ്ചുപേർക്കെതിരെ അന്വേഷണം തുടരും.

സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങളടക്കമുള്ളവയെ കുറിച്ച് ജസ്റ്റിസ് ഹേമ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിവിൻ പോളിയടക്കമുള്ളവർക്കെതിരെ കോതമംഗലം, നേര്യമംഗലം സ്വദേശിനിയായ പരാതിക്കാരി ആരോപണവുമായി രംഗത്തെത്തിയത്.

സംഘടന ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു, അതിജീവിതയെന്ന പരിഗണന നൽകാമായിരുന്നു; സാന്ദ്രക്ക് ഡബ്യൂസിസിയുടെ പിന്തുണ

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി

യുഎസ് തെരഞ്ഞെടുപ്പിൽ വരൻ വോട്ട് ചെയ്തില്ല; വിവാഹ നിശ്ചയം വേണ്ടെന്ന് വച്ച് വധു

കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ റെയ്ഡ്; കണ്ടാലറിയാവുന്ന 10 പേർക്കെതിരേ കേസ്

റേഷൻ കാർഡിലെ തെറ്റുതിരുത്താം നവംബർ 15 മുതൽ ഡിസംബർ 15 വരെ