cpm state conference 
Kerala

30 വർഷങ്ങൾക്കു ശേഷം സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നു

ഇത്തവണത്തെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് 2025 ഫെബ്രുവരിയിൽ സമ്മേളനം നടക്കുന്നത്.

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നു. മുപ്പത് വർഷത്തിന് ശേഷമാണ് കൊല്ലത്ത് സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇത്തവണത്തെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി 2025 ഫെബ്രുവരിയിലാണ് സമ്മേളനം നടക്കുന്നത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. ഡിസംബർ ജനുവരി മാസങ്ങളിലാവും ജില്ലാസമ്മേളനം.

മുമ്പ് 1995 ഫെബ്രുവരിയിൽ ആശ്രമം മൈതാനത്ത് വച്ച് നടന്ന സമ്മേളനത്തിൽ ദേശീയ നേതാവായ ഇ.എം.എസ്. അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ജനസാഗരങ്ങൾ പങ്കെടുത്ത സമ്മേളനം കൊല്ലം കണ്ട വലിയ സമ്മേളനങ്ങളിലൊന്നായിരുന്നു. ആശ്രമം മൈതാനത്ത് നിന്നാരംഭിച്ച ശക്തി പ്രകടനം സ്റ്റേഡിയത്തില്‍ സമാപിച്ചു.ദേശീയ നേതാക്കൾ ആശ്രാമം ഗസ്റ്റ് ഹൗസിലും സംസ്ഥാന നേതാക്കൾ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലുമാണ് താമസിച്ചത്. അന്നത്തെ പ്രതിനിധി സമ്മേളനം ടൗൺഹാളിൽ വച്ചായിരുന്നു നടന്നത്.

1971ൽ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തിരുന്നു. തുറന്ന ജീപ്പിൽ നേതാക്കളായ ഇ.എം.എസ്, എ.കെ.ജി സുന്ദരയ്യ എന്നിവർ മുന്നിൽ നിന്ന് പ്രകടനം നയിച്ചു. അന്ന് നടന്ന ശക്തിപ്രകടനം ചരിത്രത്തിൽ വലിയ ഇടമാണ് നേടിയത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?