ak antony against modi government 
Kerala

മോദി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം: എ.കെ. ആന്‍റണി

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്‌കാരം ഇന്ദിര ഭവനില്‍ ഡോ. ജോര്‍ജ് ഓണക്കൂറിനു നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി അധികാരത്തിലേറിയാല്‍ പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കും. ഈ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാരിന്‍റെ അന്ത്യം കുറിക്കും. പൗരത്വ നിയമത്തില്‍ മുമ്പും പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും മതം അടിസ്ഥാനമാക്കിയായിരുന്നില്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയെ ആദരിക്കുന്നത് വൈവിധ്യങ്ങളേയും മതേതരത്വത്തേയും സംരക്ഷിച്ചതിനാണ്.

തലേക്കുന്നില്‍ ബഷീര്‍ കറകളഞ്ഞ് മതേതരവാദിയും തികഞ്ഞ ദേശസ്‌നേഹിയുമായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സ്വത്ത് വിറ്റ് കടം വീട്ടുകയും പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് ഒന്നും സമ്പാദിക്കാതെയുമിരുന്ന നിസ്വനായ പൊതുപ്രവര്‍ത്തകനായിരുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിബന്ധനകളില്ലാതെ വിട്ടുതന്ന മഹാമനസ്‌കനുമായിരുന്നു അദ്ദേഹമെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി.

അസിമുല്ല ഖാന്‍റെ ഭാരത് മാതാ കീജെയും അബിദ് ഹസന്‍ സഫ്രാണി ഉയര്‍ത്തിയ ജയ്ഹിന്ദും മുഹമ്മദ് ഇക്ബാല്‍ രചിച്ച ദേശഭക്തി ഗാനം സാരെ ജഹാംസെ അച്ചായും കോണ്‍ഗ്രസുകാര്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചപ്പോള്‍ ബ്രിട്ടന്‍ നീണാള്‍ വാഴട്ടെയെന്ന് പാടിനടന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതിയില്‍ മുസ്‌ലിങ്ങളെ ഒഴിവാക്കിയ മോദി സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് മലപ്പുറത്ത് പ്രസംഗിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലികളുടെ സംഭാവനകള്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ അന്നു കമ്യൂണിസ്റ്റുകാര്‍ എവിടെയായിരുന്നെന്നും ക്വിറ്റ് ഇന്ത്യാസമരത്തെ പിന്നില്‍നിന്നു കുത്തിയ ചരിത്രം അവരുടേതാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് എംപയർ ലോങ് ലീവ് എന്ന് മുദ്രാവാക്യം വിളിക്കുകയും മഹാത്മാ ഗാന്ധിയെ വാർദ്ധയിലെ കപട സന്യാസി എന്ന് വിളിക്കുകയും ചെയ്തവരാണ് പിണറായി വിജയന്‍റെ മുൻഗാമികളെന്നും ഹസൻ പറഞ്ഞു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു