AK Balan  file
Kerala

''വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ, രക്തം കുടിക്കാൻ അനുവദിക്കില്ല'', എ.കെ. ബാലൻ

''എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്.എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയും''

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമർശനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തള്ളി എ.കെ. ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്ഐയുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി.ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്.എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ സംഘടനയ്ക്ക് കഴിയും.എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി.കേരള കൂടോത്ര പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

എസ്എഫ്ഐ തുടരുന്നത് പ്രാകൃത സംസ്ക്കാരമാണെന്നും തിരുത്തിയില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിനൊരു ബാധ്യതയാവുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. പിന്നാലെ എസ്എഫ്ഐ ഇടിമുറിയിൽ വളർന്ന സംഘടനയല്ലെന്നും വേട്ടയാടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു