Thomas K Thomas| AK Saseendran  
Kerala

എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; പകരം തോമസ് കെ. തോമസ് പദവിയിലേക്ക്

പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻസിപി വൃത്തങ്ങൾ അറിയിച്ചു

കൊച്ചി: എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റാൻ എന്ഡസിപിയിൽ ധാരണമെന്ന് സൂചന. എ.കെ. ശശീന്ദ്രന് പരകം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രിയായേക്കുമെന്നാണ് വിവരം. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചനകളുണ്ട്.

പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻസിപി വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും അന്തിമ തീരുമാനത്തിനായി കാക്കുകയാണെന്നുമാണ് വിവരം.

അതേസമയം, തനിക്ക് ഒന്നും അറിയില്ല, ഇത്തരമൊരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ലെന്നുമാണ് എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം. ഇത്തരം വാർത്തകൾ ഇടയ്ക്കിടെ ഉണ്ടാകാറുള്ളതല്ലെയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ ഭീഷണി ഉയർത്തിയതായും വിവരമുണ്ട്. എന്നാൽ പർട്ടിയിൽ ഇത്തരമൊരു ചർച്ച നടന്നതായി തോമസ് കെ. തോമസ് പ്രതികരിച്ചു. അന്തിമ തീരുമാനമായ ശേഷം കൂടുതൽ വിവരങ്ങൾ പറയാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം