എ.കെ. ശശീന്ദ്രൻ 
Kerala

മുഖ്യമന്ത്രിയും കൈവിട്ടു; മന്ത്രിസ്ഥാനം ഒഴിയാൻ എ.കെ. ശശീന്ദ്രൻ

മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക തീരുമാനങ്ങൾ വരും ദിവസങ്ങളിലുണ്ടായേക്കും

തിരുവനന്തപുരം: തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾ‌ക്കുമൊടുവിൽ എൽഡിഎഫ് ഘടക കക്ഷിയായ എൻസിപിയിൽ മന്ത്രിമാറ്റം. വനം മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ആവും മന്ത്രിയാവുക.

മന്ത്രി സ്ഥാനം ഒഴിയുന്നതിൽ എ.കെ. ശശീന്ദ്രൻ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അനുകൂല നിലപാടുണ്ടാവാതെ വന്നതോടെയാണ് മന്ത്രി സ്ഥാനം ഒഴിയാൻ ശശീന്ദ്രൻ‌ തയാറായത്. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ശരദ് പവാറിന്‍റെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്‍റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക തീരുമാനങ്ങൾ വരും ദിവസങ്ങളിലുണ്ടായേക്കും.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം