Kerala

വനംവകുപ്പിന് കഴിയുന്നതെല്ലാം ചെയ്യുന്നു, അതിന്‍റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല; എ.കെ ശശീന്ദ്രൻ

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ 47 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനംവകുപ്പിന് ചെയ്യാൻ കഴിയുന്നതെല്ലാം ധ്രുതഗതിയിൽ ചെയ്യുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്നു സഹകരണമുണ്ടെങ്കിൽ മാത്രമേ പ്രശ്നം നല്ലരീതിയിൽ പരിഹരിക്കാൻ സാധിക്കനാകുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആന ജനവാസമേഖലയിലേക്ക് ഇറങ്ങിയെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഉദ്യോഗസ്ഥർ അവിടേക്ക് എത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി സഹകരിച്ച് ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് നടപടികളുമായി മുന്നോട്ടുപോകുക എന്നതാണ് അവിടെ സ്വീകരിക്കാൻ കഴിയുന്ന ഫലപ്രദമായ മാർഗം. സൗമ്യമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോകണം. പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. അല്ലാതെ ജനക്കൂട്ടമുണ്ടായാൽ അത് അപകടം ക്ഷണഇച്ചു വരുത്തും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതൽ ആളപായവും കൃഷിനാശവും ഉണ്ടാകാതെ പ്രതിരോധിക്കുകയാണ് വേണ്ടത്. സാധാരണ നടപടികൾക്കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ