Kerala

വനമേഖലകളിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നു; വനംവകുപ്പ് മന്ത്രി

മുൻകരുതലുകൾ സ്വീകരിച്ചിട്ടും ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് തീപിടുത്തമുണ്ടായത്. വനപാലകരുടെ പരിശോധനയിലും സമാന കണ്ടെത്തലുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

തിരുവന്നതപുരം: സംസ്ഥാനത്തെ വിവിധ വനമേഖലകളിലെ തീപിടുത്തതിൽ അട്ടിമറി സംശയിക്കുന്നതായി വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ (AK Saseendran). കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

മുൻകരുതലുകൾ സ്വീകരിച്ചിട്ടും ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് തീപിടുത്തമുണ്ടായത്. വനപാലകരുടെ പരിശോധനയിലും സമാന കണ്ടെത്തലുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേനൽകനക്കുന്നതിനിടെ സംസ്ഥാനത്ത് ഇത്തവണ ഇതുവരെയുള്ള കണക്കുകളനുസരിച്ച് 420 ഹെക്‌ടർ വനഭൂമി കത്തിനശിച്ചു. ഇതിൽ പാലക്കാടാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 160 ഹെക്‌ടർ ഭൂമിയാണ് കത്തിനശിച്ചത്.

വയനാട്ടിൽ 90 ഹെക്‌ടറും, ഇടുക്കിയിൽ 86 ഹെക്‌ടർ, തിരുവനന്തപുരത്ത് 70 ഹെക്‌ടറും കത്തിനശിച്ചു. ഫയർലൈൻ ഉൾപ്പെടെ തെളിയിച്ചിരുന്ന സാഹചര്യത്തിൽ വ്യാപകമായി വനം കത്തിയതിൽ ചില സംശയങ്ങളുണ്ട്. പലയിടങ്ങളിലും തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായ കാറ്റ് തുടരുന്നതിനാൽ ചില സ്ഥലങ്ങളിൽ നടത്തിയ ശ്രമങ്ങൾ വിഫലമാണ്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്