Kerala

കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു, അതിന് സര്‍ക്കാര് എനിക്ക് കാശ് തന്നില്ല; ആത്മഹത്യ ചെയ്ത കര്‍ഷകൻ്റെ ഫോണ്‍ സംഭാഷണം പുറത്ത്

ആലപ്പുഴ: കുട്ടനാട്ടില്‍ കൃഷി ആവശ്യത്തിന് വായ്പ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത കിസാന്‍ സംഘ് ജില്ലാ പ്രസിഡന്‍റ് കെ ജി പ്രസാദ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്.

കിസാന്‍ സംഘ് ജില്ലാ സെക്രട്ടറിയും സുഹൃത്തുമായ ശിവരാജനോട് സംസാരിക്കുന്ന ഓഡിയോ സംഭാഷണമാണ് പുറത്തുവന്നത്. താൻ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തെന്നും. അതിന് സര്‍ക്കാര് എനിക്ക് കാശ് തന്നില്ലെന്നും തനിക്കു വേണ്ടി ഫൈറ്റ് ചെയ്യണമെന്നും സംഭാഷണത്തിൽ പറയുന്നു. കൂടാതെ പിആര്‍എസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും താനൊരു പരാചയപെട്ടുപോയ കര്‍ഷകനാണെന്നും പ്രസാദ് സംഭാഷണത്തിൽ പറയുന്നു.

'എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. 20 വര്‍ഷം മുമ്പ് മദ്യപാനം നിര്‍ത്തിയ ആളാണെന്നും ഇപ്പോള്‍ വീണ്ടും മദ്യപാനം തുടങ്ങി. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര് എനിക്ക് കാശ് തന്നില്ല. ഞാനിപ്പോള്‍ കടക്കാരനാണ്. ഞാന്‍ മൂന്നേക്കര്‍ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാന്‍ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോള്‍ അവര് പറയുന്നത് പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലന്നാണ്. എന്തു പറയാനാ..ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എൻ്റെ ജീവിതവും പരാജയപ്പെട്ടുപോയി.'.. തുടങ്ങിയ കാര്യങ്ങളാണ് പ്രസാദ് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് ഫോണില്‍ സംസാരിച്ചത്. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലാണ് പ്രസാദ് താമസിക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു