Veena George 
Kerala

എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്‍റിബയോട്ടിക് സ്മാർട്ടാക്കും: വീണാ ജോര്‍ജ്

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ലെ എ​ല്ലാ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ആ​ന്‍റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര പ​ഞ്ചാ​യ​ത്തു​ക​ളാ​ക്കി മാ​റ്റും. ഹ​ബ്ബ് ആ​ൻ​ഡ് സ്പോ​ക് മാ​തൃ​ക​യി​ല്ലാ​ത്ത 3 ജി​ല്ല​ക​ളി​ൽ കൂ​ടി ആ ​മാ​തൃ​ക വ്യാ​പി​പ്പി​ക്കും. കാ​ർ​സ്നെ​റ്റ് എ​എം​ആ​ർ ശൃം​ഖ​ല 40 ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളി​ൽ വ്യാ​പി​പ്പി​ക്കും. ഡോ​ക്റ്റ​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ​യു​ള്ള ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗം 2024ൽ ​പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​ഴ​ല​പ്പ​തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ട് ആ​ശു​പ​ത്രി​യാ​യി മാ​റി. 2023 അ​വ​സാ​നം രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ട് ആ​ശു​പ​ത്രി​യാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ക്കോ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളേ​യും ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ട് ആ​ശു​പ​ത്രി​ക​ളാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം 10 ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ട് ആ​ശു​പ​ത്രി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ