Kerala

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾക്ക് സ്വീകരണം നൽകും

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന നല്ലവരായ പുരുഷൻമാരുടെ അവസ്ഥയെ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകാൻ ഓൾ കേരള മെൻസ് അസോസിയേഷൻ.

സവാദിനെതിരേ യുവതി നൽകിയ പരാതി വ്യാജമായിരുന്നു എന്നും, ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്നുമാണ് 'സംഘടന'യുടെ ഭാരവാഹികൾ ആരോപിക്കുന്നത്.

യുവതി പ്രചരിപ്പിച്ച വിഡിയൊയിൽ സവാദ് മോശമായെന്തെങ്കിലും ചെയ്തതായി കാണുന്നില്ലെന്ന് അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റെന്ന് അവകാശപ്പെടുന്ന വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു. യുവതിയെ നുണ പരിശോധനയ്ക്കു വിധേയയാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നു സവാദ് ആണെങ്കിൽ നാളെ ഇത് നിങ്ങൾക്കോ എനിക്കോ ആയിരിക്കും സംഭവിക്കുന്നത്, അജിത് കുമാർ പറയുന്നു. തനിക്ക് ഏതു നിമിഷവും വരാനുള്ള സാഹചര്യമുണ്ടെന്നും മുൻകൂർ ജാമ്യം. കേരളത്തിൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന നല്ലവരായ പുരുഷൻമാരുടെ അവസ്ഥയെ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണെന്നും അജിത് കുമാർ വിലയിരുത്തുന്നു!

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?