ആലുവ: അഞ്ച് വയസ്സുകാരിയ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി അസഫാക്ക് ആലമിന് ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ്. മദ്യപിച്ച് റോഡിൽ കിടക്കുന്നതും ആളുകളുമായി വാക്കേറ്റമുണ്ടാകുന്നതും സ്ഥിരമായിരുന്നു.
അഞ്ച് വയസ്സുകാരിയെ പ്രതി ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. . അസഫാക്കിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവർക്ക് കൊലയിൽ പങ്കില്ലെന്നാണ് കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസഫാക്ക് കുറ്റസമ്മതം നടത്തിയത്.
ഇതിനു മുൻപ് മൊബൈൽ മോഷണക്കേസിലും അസഫാക്ക് പ്രതിയായിട്ടുണ്ട്. ഒന്നര വർഷം മുൻപ് കേരളത്തിലെത്തിയ പ്രതി നിർമാണജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. ഇയാൾ രണ്ടു ദിവസം മുൻപാണ് ആലുവ തായിക്കാട്ടുകരയിൽ എത്തിയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ പുഴയോരത്തെത്തിച്ചത്.