കൊല്ലത്ത് ആംബുലൻസ് വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്ത് തലകീഴായി മറിഞ്ഞു 
Kerala

കൊല്ലത്ത് വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്ത് ആംബുലൻസ് തലകീഴായി മറിഞ്ഞു; 5 പേർക്ക് പരുക്ക്

ഞായറാഴ്ച വൈകിട്ട് ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം

കൊല്ലം: കൊല്ലത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം തലകീഴായി മറിഞ്ഞു. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന 5 പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല.

ഞായറാഴ്ച വൈകിട്ട് ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആംബുലന്‍സ് ഉയര്‍ത്തിയത്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...