Kerala

മലയാള ബ്രാഹ്മണര്‍ക്കേ ശബരിമല മേൽശാന്തിയാകാനാകൂ: അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ

നി​​ല​​വി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ്പ്ര​​ദാ​​യം സു​​പ്രീം കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ച​​താ​​ണെ​​ന്നും അ​​മി​​ക്ക​​സ് ക്യൂ​​റി കെ.​​ബി. പ്ര​​ദീ​​പ് വാ​​ദി​​ച്ചു.

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല, മാ​​ളി​​ക​​പ്പു​​റം ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ മേ​​ൽ​​ശാ​​ന്തി ത​​സ്തി​​ക​​യി​​ലേ​​ക്ക് മ​​ല​​യാ​​ള ബ്രാ​​ഹ്മ​​ണ​​ർ​​ക്ക് മാ​​ത്ര​​മേ അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യു​​ള്ളൂ എ​​ന്ന മാ​​ന​​ദ​​ണ്ഡം ശ​​രി​​വ​​ച്ച് ഹൈ​​ക്കോ​​ട​​തി നി​​യോ​​ഗി​​ച്ച അ​​മി​​ക്ക​​സ് ക്യൂ​​റി. നി​​ല​​വി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ്പ്ര​​ദാ​​യം സു​​പ്രീം കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ച​​താ​​ണെ​​ന്നും അ​​മി​​ക്ക​​സ് ക്യൂ​​റി കെ.​​ബി. പ്ര​​ദീ​​പ് വാ​​ദി​​ച്ചു.

നി​​ല​​വി​​ലെ രീ​​തി ചോ​​ദ്യം ചെ​​യ്ത് മ​​റ്റു സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലെ പൂ​​ജാ​​രി​​മാ​​ർ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​ക​​ളി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​പ​​ടി​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്ത​​ണ​​മെ​​ങ്കി​​ൽ സു​​പ്രീം കോ​​ട​​തി തീ​​രു​​മാ​​നി​​ക്ക​​ണ​​മെ​​ന്ന് അ​​മി​​ക്ക​​സ് ക്യൂ​​റി വി​​ശ​​ദീ​​ക​​രി​​ച്ച​​ത്.

"മ​​ല​​യാ​​ള ബ്രാ​​ഹ്മ​​ണ​​ൻ ആ​​രാ​​ണ് എ​​ന്ന​​തി​​ന്‍റെ നി​​ർ​​വ​​ച​​നം എ​​വി​​ടെ​​യു​​മി​​ല്ല. ഇ​​തേ​​ക്കു​​റി​​ച്ച് ആ​​ധി​​കാ​​രി​​ക​​മാ​​യ ഒ​​രു രേ​​ഖ​​യു​​മി​​ല്ല. അ​​തി​​നാ​​ൽ, ഇ​​ക്കാ​​ര്യ​​ത്തി‍ൽ ആ​​ദ്യം തീ​​രു​​മാ​​നം ഉ​​ണ്ടാ​​ക്ക​​ണം. എ​​ന്നാ​​ൽ ആ​​ർ​​ട്ടി​​ക്കി​​ൾ 226 പ്ര​​കാ​​രം ഹൈ​​ക്കോ​​ട​​തി​​ക്ക് അ​​ത് തീ​​രു​​മാ​​നി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. അ​​ത് സി​​വി​​ൽ കോ​​ട​​തി​​ക്ക് വി​​ട​​ണം''- അ​​മി​​ക്ക​​സ് ക്യൂ​​റി പ​​റ​​ഞ്ഞു.

മ​​ല​​യാ​​ള ബ്രാ​​ഹ്മ​​ണ​​ർ എ​​ന്ന​​ത് ഒ​​രു മ​​ത​​വി​​ഭാ​​ഗ​​മ​​ല്ലെ​​ന്നു ഹ​​ർ​​ജി​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. ശ​​ബ​​രി​​മ​​ല ഒ​​രു പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ത്തി​​നു​​ള്ള ക്ഷേ​​ത്ര​​മ​​ല്ലെ​​ന്നും ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25 (ബി) ​​അ​​നു​​ച്ഛേ​​ദം അ​​നു​​സ​​രി​​ച്ച്, മേ​​ൽ​​ശാ​​ന്തി​​മാ​​ർ മ​​ല​​യാ​​ള ബ്രാ​​ഹ്മ​​ണ​​നാ​​യി​​രി​​ക്ക​​ണ​​മെ​​ന്നു​​ള്ള മാ​​ന​​ദ​​ണ്ഡം മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​ര​​ത്തി​​ന്‍റെ കീ​​ഴി​​ൽ വ​​രു​​ന്ന​​ത​​ല്ലെ​​ന്നും ഹ​​ർ​​ജി​​ക്കാ​​ർ വാ​​ദി​​ച്ചു.

എ​​ന്നാ​​ൽ, തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന് കീ​​ഴി​​ലു​​ള്ള 1,250 ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​ണ് ശ​​ബ​​രി​​മ​​ല​​യെ​​ന്ന് അ​​മി​​ക്ക​​സ് ക്യൂ​​റി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഈ 1,250 ​​ക്ഷേ​​ത്ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള മേ​​ൽ​​ശാ​​ന്തി​​മാ​​രെ നി​​യ​​മി​​ക്കു​​ന്ന രീ​​തി ശ​​ബ​​രി​​മ​​ല​​യു​​ടെ കാ​​ര്യ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കാ​​നാ​​കി​​ല്ല. മ​​റ്റു ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ റി​​ക്രൂ​​ട്ട്‌​​മെ​​ന്‍റ് ക​​ഴി​​ഞ്ഞാ​​ൽ മേ​​ൽ​​ശാ​​ന്തി​​മാ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ൽ സ്ഥി​​രം ജീ​​വ​​ന​​ക്കാ​​രാ​​യി മാ​​റും. ശ​​ബ​​രി​​മ​​ല​​യി​​ലെ മേ​​ൽ​​ശാ​​ന്തി ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. നി​​യ​​മ​​ന​​ശേ​​ഷം ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കു​​മ്പോ​​ൾ ക​​രാ​​ർ അ​​വ​​സാ​​നി​​ക്കും. മേ​​ൽ​​ശാ​​ന്തി​​മാ​​ർ​​ക്ക് ശ​​മ്പ​​ള​​വും ന​​ൽ​​കു​​ന്നി​​ല്ല, പ​​ക​​രം പ്ര​​തി​​മാ​​സം 25,000 രൂ​​പ ഓ​​ണ​​റേ​​റി​​യ​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്- അ​​മി​​ക്ക​​സ് ക്യൂ​​റി പ​​റ​​ഞ്ഞു.

ശ​​ബ​​രി​​മ​​ല ത​​ന്ത്രി​​യു​​ടെ അ​​ഭി​​പ്രാ​​യം കൂ​​ടി കേ​​ട്ട​​തി​​നു ശേ​​ഷം മാ​​ത്ര​​മേ ഹ​​ർ​​ജി​​യി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ ക​​ഴി​​യൂ. ശ​​ബ​​രി​​മ​​ല മേ​​ൽ​​ശാ​​ന്തി​​യെ ആ​​ചാ​​ര​​പ​​ര​​മാ​​യി ആ ​​പ​​ദ​​വി​​യി​​ലേ​​ക്ക് നി​​യ​​മി​​ക്കു​​ന്ന​​ത് ത​​ന്ത്രി​​യാ​​ണ്. അ​​ദ്ദേ​​ഹ​​മാ​​ണ് ശ്രീ​​കോ​​വി​​ലി​​നു​​ള്ളി​​ൽ മേ​​ൽ​​ശാ​​ന്തി​​ക്ക് മൂ​​ല​​മ​​ന്ത്ര​​വും ധ്യാ​​ന​​വും പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ ഈ ​​വി​​ഷ​​യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​ൽ ത​​ന്ത്രി​​യു​​ടെ അ​​ഭി​​പ്രാ​​യം നി​​ർ​​ണാ​​യ​​ക പ​​ങ്കു വ​​ഹി​​ക്കു​​ന്നു​​ണ്ട്. ഈ ​​വി​​ഷ​​യ​​ത്തി​​ൽ, ത​​ന്ത്രി​​ക്കു പ​​റ​​യാ​​നു​​ള്ള​​ത് എ​​ന്താ​​ണെ​​ന്ന് കേ​​ൾ​​ക്ക​​ണം.

ടി​​സി​​എ​​ച്ച്ആ​​ർ​​ഐ നി​​യ​​മ​​ത്തി​​ലെ സെ​​ക്‌​​ഷ​​ൻ 15 പ്ര​​കാ​​രം, ആ​​ചാ​​ര​​ങ്ങ​​ളും അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളും ലം​​ഘി​​ക്കാ​​തെ​​യു​​ള്ള ക്ഷേ​​ത്ര​​ന​​ട​​ത്തി​​പ്പി​​ന് ദേ​​വ​​സ്വം ബോ​​ർ​​ഡ് നി​​യ​​മ​​പ​​ര​​മാ​​യി ബാ​​ധ്യ​​സ്ഥ​​രാ​​ണ്. അ​​തി​​നാ​​ലാ​​ണ് മേ​​ൽ​​ശാ​​ന്തി ത​​സ്തി​​ക മ​​ല​​യാ​​ള ബ്രാ​​ഹ്മ​​ണ​​ർ​​ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ടി​​സി​​എ​​ച്ച്ആ​​ർ​​ഐ നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​തു മു​​ത​​ൽ ഈ ​​ആ​​ചാ​​രം തു​​ട​​ർ​​ന്നു​​പോ​​രു​​ന്ന​​താ​​ണെ​​ന്നും അ​​വ പാ​​ലി​​ക്കാ​​ൻ ബോ​​ർ​​ഡി​​ന് ക​​ട​​മ​​യു​​ണ്ടെ​​ന്നും അ​​മി​​ക്ക​​സ് ക്യൂ​​റി വ്യ​​ക്ത​​മാ​​ക്കി.

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പ​തി​നെ​ട്ടാം പ​ടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി, റി​പ്പോ​ർ​ട്ട് തേ​ടി എ​ഡി​ജി​പി

പാട്ടിലൂടെ അയ്യപ്പനെ അവഹേളിച്ചെന്ന് ആരോപണം; പരാതിയുമായി അയ്യപ്പ ഭക്ത കൂട്ടായ്മ

റിപ്പോർട്ട് തെറ്റിധരിപ്പിക്കുന്നത്; മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ വോട്ടെണ്ണിയെന്ന ആരോപണം തള്ളി ഇലക്ഷൻ കമ്മിഷൻ

കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28,29,30 തിയതികളിൽ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്