വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ 
Kerala

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

അങ്കമാലി: 96 കോടിയോളം രൂപയുടെ വ്യാജവായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമ്മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്ത കേസിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിലവിൽ ബിജു ജോസ് സസ്പെൻഷനിലാണ്. അക്കൗണ്ടന്‍റ് ഷിജു കെ. ഐ. നേരത്തേ അറസ്റ്റിലായിരുന്നു. ബോർഡ് മെമ്പർമാരായ മൂന്നുപേരെ സഹകരണ സംഘം ജില്ലാ ജോയിന്‍റ് രജിസ്ട്രാർ അയോഗ്യരാക്കിയിട്ടുമുണ്ട്.

ഭരണസമിതി അംഗങ്ങളായ ടി.പി. ജോർജ്, എം.വി. സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ്. ദർശൻ എന്നിവരെയാണ് സഹകരണ സംഘം ചട്ടം 44(1) (സി) പ്രകാരം അയ്യോഗ്യരാക്കിയത്. ദീർഘകാലമായി വായ്പാ കുടിശികയുള്ളതിനാലാണ് ഇവരെ അയോഗ്യരാക്കിയത്.

ടി.പി. ജോർജിനു രണ്ടര കോടിയും വൈശാഖിന് 40 ലക്ഷവും എം. വി. സെബാസ്റ്റ്യനു 26.5 ലക്ഷവുമാണ് വായ്പാ കുടിശിക. ടി.പി. ജോർജിന്‍റെ വസ്തു ജപ്തി ചെയ്യാനും ഉത്തരവായിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്