തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എംപിയുമായ പി.കെ. ബിജുവിന്റെ പ്രസ്താവന നുണയെന്ന് മുൻ എംഎൽഎ അനിൽ അക്കര. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മിഷനായി ബിജുവിനെയും തൃശൂർ ജില്ലാസെക്രട്ടറിയേറ്റംഗം പി.കെ. ഷാജനെയും നിയോഗിച്ച രേഖ അനിൽ അക്കര പുറത്തുവിട്ടു.
സിപിഎമ്മാണ് ബിജുവിനെ അന്വേഷണ കമ്മിഷനായി നിയമിച്ചതെന്നാണ് ഫെയ്സ്ബുക്കിലൂടെ അനിൽ പുറത്തുവിട്ട രേഖയിലുള്ളത്. അന്വേഷണ കമ്മിഷൻ അംഗമായിട്ടില്ലെന്നായിരുന്നു പി.കെ. ബിജുവിന്റെ പ്രതികരണം. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് പി.കെ. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ടിൽ കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിനെക്കുറിച്ചു പരാമർശമില്ലാത്തതു തട്ടിപ്പു കേസിലെ സിപിഎം ബന്ധം വ്യക്തമാക്കുന്നുവെന്ന് അനിൽ അക്കര ആരോപിച്ചിരുന്നു.