PC George | Anil Antony 
Kerala

പരസ്യ പ്രതികരണങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് അമർഷം; പി.സി. ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്‍റണി ഇന്ന് പൂഞ്ഞാറിൽ

പത്തനംതിട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധങ്ങളിൽ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിച്ചു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് പി.സി. ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്‍റണി ഇന്ന് പൂഞ്ഞാറിലെത്തും. അതിനു ശേഷമാവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് അനിൽ ആന്‍റണി കടക്കുക. ഇടഞ്ഞു നിക്കുന്ന അനിൽ ആന്‍റണിയെ തണുപ്പിക്കുകയാണ് ലക്ഷ്യം. ഇന്ന് ഉച്ചയാടെ കൊച്ചിയിലെത്തുന്ന അനിൽ ആന്‍റണി കോട്ടയത്തെത്തി ബിജെപി ജില്ലാ നേതാക്കളുമായാവും പൂഞ്ഞാറിലെ പി.സി. ജോർജിന്‍റെ വീട്ടിലെത്തുക.

അതേസമയം, പത്തനംതിട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധങ്ങളിൽ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പി.സി. ജോർജിന്‍റെ കുട്ടിച്ചൂൽ പ്രയോഗത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. തനിക്ക് പത്തനംതിട്ട സീറ്റ് നിഷേധിച്ചതിനു പിന്നിൽ വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന പി.സി. ജോർജിന്‍റെ പരാമർശത്തിൽ എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തോട് പരാതി അറിയിച്ചതായാണ് വിവരം.

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഇന്ത്യ മുന്നണി; 30 സീറ്റിലേക്കൊതുങ്ങി എൻഡിഎ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അദാനി അട്ടിമറിച്ചു: സഞ്ജയ് റാവത്ത്