Kerala

''എന്‍റെ പേരു പറഞ്ഞാൽ വംശം തന്നെ ഇല്ലാതാക്കും'': തട്ടിപ്പുകേസിൽ സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ

പണം വന്നാൽ നൂറ് കോടി ഇറക്കി കെ. സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൺസൻ പറഞ്ഞുവെന്നും അനൂപ് ആരോപിച്ചു

എറണാകുളം: പുരാവസ്തു തട്ടിപ്പു കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുധാകരൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അനൂപിന്‍റെ മൊഴിയിൽ പറയുന്നു. തന്‍റെ പേരു പറഞ്ഞാൽ വംശം തന്നെ ഇല്ലാതാക്കുമെന്ന് സുധാകരൻ ഭീഷണിപ്പെത്തുന്ന ഓഡിയോയും തെളിവായി നൽകി.

മോൻസന് പണം നൽകിയപ്പോൾ സുധാകരനും ഒപ്പമുണ്ടായിരുന്നു. വിദേശപണം വരാത്തതാണ് പ്രശ്നം, അത് തീർന്നാൽ എല്ലാം ശരിയാകുമെന്ന് കെ. സുധാകരൻ പറഞ്ഞു. പണം വന്നാൽ നൂറ് കോടി ഇറക്കി കെ. സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൺസൻ പറഞ്ഞുവെന്നും അനൂപ് ആരോപിച്ചു.

ക്രൈബ്രാഞ്ച് നോട്ടീസ് പ്രകാരം വെള്ളിയാഴ്ച്ചയാണ് സുധാകരൻ ക്രൈംബ്രാഞ്ചിനു മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാവേണ്ടത്. അറസ്റ്റുണ്ടായാലും അൻപതിനായിരം രൂപ ആൾജാമ്യത്തിൽ വിട്ടയയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.

മുൻ ഡിജിപി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിനൊപ്പമുള്ള ചിത്രങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. പരാതിക്കാരിൽ നിന്ന് മോൺസൺ വാങ്ങിയ 25 ലക്ഷത്തിൽ നിന്നും പത്ത് ലക്ഷം രൂപ മോൺസൺ സുധാകരന് വീട്ടിൽ വെച്ച് കൈമാറിയെന്ന മോൺസന്‍റെ ജീവനക്കാരുടെ മൊഴിയിലാണ് ക്രൈം ബ്രാഞ്ച് സുധാകരനെ രണ്ടാം പ്രതിയാക്കിയത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?